ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് എത്തിയ ഭിന്നശേഷിക്കാരനായ യുവാവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്റയെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുകൈകളുമില്ലാത്ത യുവാവ് തനിക്ക് ഒപ്പം നിന്ന് കാലുകൊണ്ട് സെല്‍ഫി എടുക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി പുറത്തു വിട്ടത്. തുടര്‍ന്ന് നിരവധി പേരാണ് മുഖ്യമന്ത്രിക്കും യുവാവിനും ആശംസകള്‍ നേര്‍ന്ന് രംഗത്തു വന്നത്.
ഇപ്പോഴിതാ തമിഴ്നാട്ടിലെ പ്രമുഖ സംവിധായകനായ എ ആര് മുരുഗദോസ് മുഖ്യമന്ത്രി പിണറായിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് എന്തൊരു മനുഷ്യന് എന്ന അര്‍ത്ഥമുളള what a man എന്നാണ് പിണറായി വിജയനെ മുരുഗദോസ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് മുരുഗദോസ് കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിക്കൊപ്പം യുവാവ് നില്ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.
കഴിഞ്ഞദിവസം നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയസ്പര്‍ശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ് പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയത്. ആലത്തൂര്‍ സ്വദേശിയായ പ്രണവ് ഒരു ചിത്രകാരന് കൂടിയാണ്.
Post Your Comments