മലയാള സിനിമയിലെ ഹാസ്യ രാജാവ് നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദുബായില്‍ തമാസമാക്കിയ ശ്രീലക്ഷ്മി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ താന്‍ ഉടനെ കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള കാര്യം പുറത്ത് വിട്ടത്. ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രവും താരപുത്രി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
എന്നാൽ വിവാഹമെന്നാണെന്നോ തന്റെ പ്രിയതമന് ആരാണെന്നോ വെളിപ്പെടുത്താന്‍ നടി തയ്യാറായിരുന്നില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താന്‍ വിവാഹിതയാവുന്നതെന്ന കാര്യം താരപുത്രി വെളിപ്പെടുത്തിയിരിക്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി ഇതിനെ കുറിച്ച് പറയുന്നത്.
ജിജിന് ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ വരന്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മസ്ക്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മിയിപ്പോള്. വരനും ദുബായില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം കേരളത്തില്‍ നിന്നാണോ അതോ ദുബായില്‍ വെച്ച് ആയിരിക്കുമോ എന്ന കാര്യങ്ങളെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങളില്ല. വിവാഹത്തെ കുറിച്ച് താരപുത്രി തന്നെ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ നടി തന്നെ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Post Your Comments