വിനയന് മമ്മൂട്ടിയുമായി രണ്ടേ രണ്ടു സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. രണ്ടായിരത്തി ഒന്നില്‍ വിനയന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ‘രാക്ഷസരാജാവ്’. ഒരു വമ്പന്‍ താര നിര അണിനിരന്ന ‘രാക്ഷസരാജാവ്’ സാമ്പത്തികമായി വിജയം നേടിയ ചിത്രമായിരുന്നു. അക്കാലത്തെ ഓണനാളില്‍ മോഹന്‍ലാലിന്റെ ‘രാവണ പ്രഭുവും’ മമ്മൂട്ടിയുടെ ‘രാക്ഷസ രാജാവും’ ഒരേ ദിനമാണ് റിലീസിന് എത്തിയത്. രണ്ടു ചിത്രങ്ങളും ഓണ റിലീസായി പ്രദര്ശനത്തിനെത്തിയപ്പോള് രാവണപ്രഭുവായിരുന്നു ആക്ഷന്‍ സിനിമ എന്ന നിലയില്‍ പ്രേക്ഷകരെ കൂടുതല്‍ സ്വാധീനിച്ചത്.
മമ്മൂട്ടിയും, മീനയും, ദിലീപുമൊക്കെ നിറഞ്ഞു നിന്നിരുന്ന ആ സിനിമയുടെ ലൊക്കേഷനില്‍ മലയാളത്തിന്റെ മറ്റൊരു ഭാവി സൂപ്പര്‍ താരവും കറങ്ങി നടന്നിരുന്നു. മറ്റാരുമല്ല മലയാള സിനിമയുടെ അഭിമാനമായി മാറിയ ജയസൂര്യ ‘രാക്ഷസരാജാവ്’ എന്ന സിനിമയുടെ ലോക്കെഷനിലെ നിറ സാന്നിധ്യമായിരുന്നു. വിനയന് തന്റെ അടുത്ത ചിത്രമായ ഊമപ്പെണ്ണിന് വേണ്ടി കണ്ടുവെച്ചിരുന്ന പുതുമുഖ നായകനെ വിനയന് തന്റെ ലോക്കെഷനിലെക്ക് ക്ഷണിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് ഫോട്ടോ എടുത്ത അവസരത്തില്‍ സെറ്റില്‍ നിറഞ്ഞു നില്ക്കുന്ന ഈ പയ്യന് ഏതാണെന്നു മമ്മൂട്ടി അന്വേഷിച്ചു. തന്റെ അടുത്ത സിനിമയിലെ നായകന് ആണെന്നായിരുന്നു വിനയന്റെ മറുപടി. ജയസൂര്യയുടെ ആദ്യ സിനിമയായ ‘ഊമപ്പെണ്ണിന് ഉരിയാടപയ്യന്’ തൊട്ടടുത്ത വര്‍ഷം തന്നെ റിലീസ് ചെയ്യുകയും ചിത്രം ബോക്സോഫീസില്‍ മികച്ചൊരു വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
Post Your Comments