GeneralLatest NewsTV Shows

അച്ഛൻ മരിച്ചതോടെ ആ വീട്ടിൽ നിന്നു പുറത്തായി; അമ്മ വീട്ടിലും ബാധ്യതയായി

അമ്മയുടെ വീട്ടിൽ എത്തിയെങ്കിലും അവർക്കും ബാധ്യതയായി. അമ്മ പിന്നീട് ചെറിയ ഒരു വീട് വാങ്ങി.

ടെലിവിഷൻ റിയാലിറ്റി ഷോകളില്‍ ശ്രദ്ധേയമായ പരിപാടിയാണ് ‘സരിഗമപ’. മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ഷോയിൽ നടി ഭാവന അതിഥിയായി എത്തിയിരുന്നു. മത്സരാർത്ഥികളിൽ ഒരാളായ പുണ്യ തന്റെ ജീവിതാനുഭവങ്ങൾ ഷോയില്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ഭാവന എത്തിയത് പുണ്യയെ കാണാൻ കൂടിയായിരുന്നു. ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ ഒരാളാണ് പുണ്യ, താന്‍ സംഗീതം പഠിക്കാനായി താണ്ടിയ കടമ്പകൾ വേദിയിൽ താരം പങ്കുവച്ചു. ” അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു പുറത്തായി. അമ്മയുടെ വീട്ടിൽ എത്തിയെങ്കിലും അവർക്കും ബാധ്യതയായി. അമ്മ പിന്നീട് ചെറിയ ഒരു വീട് വാങ്ങി. അടുത്തുള്ള ഒരു ചേച്ചിയെ സംഗീതം പഠിപ്പിക്കാൻ മാഷ് എത്തുന്ന നേരം അവിടെ പോയി ഇരുന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. എന്നാൽ അവർ പോയതോടെ അതും മുടങ്ങി. സംഗീതം പഠിക്കാനുള്ള പണം ഇല്ലായിരുന്നു. അതിനിടെ അമ്മ തളർന്നു പോയി.” വിതുമ്പലോടെ പുണ്യ പറഞ്ഞ ഈ ദുരിത ജീവിതകഥ ആരാധകരുടെയും കണ്ണ് നനയിച്ചു.

shortlink

Post Your Comments


Back to top button