തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരന്‍ വില്ലനാണ് ദേവന്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള ദേവന് വില്ലനായും സ്വഭാവനടനായും തിളങ്ങുകയാണ്. മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും തനിക്ക് ഇപ്പോഴും വില്ലന്‍ വേഷങ്ങള്‍ തന്നെയാണ് ഇഷ്ടമെന്ന് ദേവന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
”എനിക്ക് എപ്പോഴും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്പം എരിവും പുളിയുമൊക്കെ ഉണ്ടാകും. വില്ലന്‍ കഥാപാത്രങ്ങളില്‍ ഞാന്‍ ശോഭിച്ച് നില്ക്കുന്ന സമയത്താണ് കന്നഡയിലെ വലിയ സംവിധായകനായ രാജേന്ദ്രബാബു എന്നെ സമീപിച്ചത്. അദ്ദേഹം വന്ന് കഥ പറഞ്ഞു. കഥ കേട്ടതിന് ശേഷം ഞാന്‍ ചോദിച്ചു, ഞാന്‍ ഇതില്‍ ഏത് കഥാപാത്രമാണ് ചെയ്യേണ്ടത്, ഇതില്‍ വില്ലന്‍ കഥാപാത്രമില്ലല്ലോയെന്ന്. അദ്ദേഹം എനിക്കായി വെച്ചിരുന്നത് നായകനായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ മറുപടി കൊടുത്തു. സോറി, ഞാന്‍ നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം. പക്ഷേ പിന്നീട് അദ്ദേഹം എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നായക കഥാപാത്രം ചെയ്യിപ്പിക്കുകയായിരുന്നു.” ദേവന് കൂട്ടിച്ചേര്‍ത്തു.
Post Your Comments