CinemaGeneralLatest NewsMollywoodNEWS

പല ഗായകരിലൂടെ പരീക്ഷിച്ചു; അത് വേറെയാണ് ; വിജയ് യേശുദാസിന്റയെ ആലാപനത്തെക്കുറിച്ച് അനൂപ് മേനോന്‍

രാവിലെ തുടങ്ങിയ റെക്കോർഡിങ് ഇങ്ങനെ പല ഗായകരിലൂടെ പരീക്ഷിച്ച് പരീക്ഷിച്ച് രാത്രി 11 മണിയായി

വേറിട്ട ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ചേക്കേറിയ ഗായകനാണ് വിജയ് യേശുദാസ്.  യേശുദാസിന്റെ മകന്‍ എന്ന വിശേഷണത്തിനും അപ്പുറത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്താണ് വിജയ് മുന്നേറുന്നത്. ഇപ്പോഴിതാ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ എന്‍ രാമഴയില്‍ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എന്നാൽ ഈ ഗാനം ആലപിക്കുന്നതിനായി വേറെ പലരേയും പരീക്ഷിച്ച് നോക്കിയിരുന്നുവെന്നും എന്നാല്‍ ഒടുവില്‍ വിജയ് യേശുദാസിലേക്ക് തന്നെ തങ്ങള്‍ എത്തുകയായിരുന്നുവെന്നും പറയുകയാണ് അനൂപ് മേനോന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനൂപ് മേനോന്‍ ഈ കാര്യം പറയുന്നത്. എൻ രാമഴയിൽ എന്ന പാട്ട് വന്ന വഴിയെ എന്ന് പറഞ്ഞായിരുന്നു അനൂപ് മേനോന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

കുറിപ്പിന്റയെ പൂർണരൂപം………………..

എൻ രാമഴയിൽ എന്ന പാട്ട് വന്ന വഴി

KING FISH ന്റെ മൂന്ന് പാട്ടുകള് record ചെയ്തതിനു ശേഷമാണ് നാലാമത്തെ songന്റെ composingന് ഇരിക്കുന്നത്…അപ്പോ, അന്ന് ബാക്കി ഇതിലെ മൂന്ന് പാട്ടുകളുടെയും വരികൾ എഴുതിയത് പുതുമുഖമായ ദീപക് വിജയനാണ് .പക്ഷെ നാലാമത്തെ പാട്ടിലേക്ക് എത്തിയപ്പോ ചില കാരണങ്ങൾ കൊണ്ട് അത് എഴുതാനുള്ള സാഹചര്യം അവനുണ്ടായില്ല.. ആദ്യമായി അവനൊരു ഒരു കുഞ്ഞ് പിറന്ന time ഒക്കെയായിരുന്നു അത്.. അപ്പൊ എനിക്ക് അതെഴുതേണ്ടി വന്നു…അങ്ങനെ അതെഴുതി ഈ പാട്ട് നമ്മളൊരു dummy ആക്കി..അതിനൊരു track ഒക്കെ പാടിച്ച് വെച്ചിട്ട്, ഇതാര് പാടണം എന്ന ചോദ്യമായി..ആദ്യത്തെ മൂന്ന് പാട്ടുകൾ പാടിയത് വിജയ് യേശുദാസാണ്…..അതോണ്ട് തന്നെ നമുക്കൊരു different voice പരീക്ഷിച്ചാലോ എന്നൊരു തോന്നലുണ്ടായി…അതാദ്യം വിളിച്ചു ചോദിച്ചത് വിജയിനോടാണ്… വിജയ് പറഞ്ഞു “ചേട്ടാ try ചെയ്യൂ… പുതിയ തലമുറയിലെ ഏതേലും singerനെ വെച്ച് try ചെയ്യൂ… ഒരു different voice കിട്ടും.. ഈ പാട്ട് ഞാൻ കേട്ടതാണ്.. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്… ആര് പാടിയാലും ആ പാട്ടുകാരന് അതൊരു വല്യ milestone ആയിരിക്കും..” എന്നു പറഞ്ഞ് അവൻ വെച്ചു. ഞങ്ങള് വിജയ് പറഞ്ഞ പോലെ പുതിയ തലമുറയിലെ ഓരോ singersനെ ആയിട്ട് പാടിക്കാൻ തുടങ്ങി…. ഒരാള് വന്നു…ശര്യാവുന്നില്ല… അടുത്ത ആള് വന്നു… ശര്യാവുന്നില്ല…. എല്ലാരും നന്നായി പാടുന്നുണ്ട്, പക്ഷേ ഈ പാട്ട് അർഹിക്കുന്ന ആ ഒരു feel, intensity…അതങ്ങ് കിട്ടുന്നില്ല…

രാവിലെ തുടങ്ങിയ recording ഇങ്ങനെ പല ഗായകരിലൂടെ പരീക്ഷിച്ച് പരീക്ഷിച്ച് രാത്രി 11 മണിയായി… അവസാനത്തെ ഗായകനും പോയിക്കഴിഞ്ഞപ്പോ ഞാൻ വിജയ് യേശുദാസിനെ വിളിക്കുന്നു…”നീ എവിടെണ്ട്?”… “ചേട്ടാ ഞാൻ ഹോട്ടലിലാണ്..ഉറങ്ങാൻ തുടങ്ങുന്നു”…

” നിനക്ക് കൊഴപ്പമില്ലെങ്കിൽ, ഒന്ന് ഇപ്പൊ തന്നെ studioലേക്ക് ഒന്ന് വാ”..

അവൻ 10 മിനിറ്റിനകം studioൽ എത്തുന്നു… പാട്ട് ഒന്നൂടെ കേക്കുന്നു… 20 മിനിറ്റ് കൊണ്ട് ഈ പാട്ട് പാടുന്നു…ഈ ആദ്യം പാടിയ version കേട്ടപ്പോ രതീഷ് പറയുന്നു “ഒന്നൂടെ പാടിയാൽ ഇത് perfect ആകും.”

അപ്പൊ അവൻ ഒന്നൂടെ കേറുന്നു… ഒരു 10 മിനിറ്റ് കൂടി… പാട്ട് കഴിഞ്ഞു..

കാര്യം ബാക്കി എല്ലാരും നന്നായി തന്നെയാണ് പാടിയത്… പക്ഷേ വിജയ് പാടിയപ്പോ ഈ പാട്ടിന് വന്നൊരു intensity…ഈ പാട്ട് നിങ്ങളിൽ ഇപ്പോഴുണ്ടാക്കുന്ന ഭാവം.. സ്നേഹം… പ്രണയം…

അതൊന്നു വേറെ തന്നെയായിരുന്നു… അതുകൊണ്ട് തന്നെയാവാം വിജയ് യേശുദാസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്… ഈ പാട്ടിനെക്കുറിച്ച് പറയുമ്പോ എടുത്ത് പറയേണ്ട ഒരു കാര്യം… ഈ പാട്ട് കണ്ടവരെല്ലാം ചോദിച്ചത് ആരാണിതിന്റെ cinematographer എന്നാണ്.. ഒരു പുതിയ പയ്യനാണ്… മഹാദേവൻ തമ്പി… അവനൊരുക്കിയ visuals ആണ് ഈ പാട്ടിനെ.. വീണ്ടും പറയട്ടെ ഈ പാട്ട് ഈ സിനിമയിൽ അർഹിക്കുന്ന എല്ലാ പ്രണയ വിരഹ ഭാവങ്ങളോടും കൂടി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവന്റെ കൂടി കഴിവാണ്.. ഇന്ന്, ഈ പാട്ടിന്റെ വിജയാഘോഷവേളയിൽ മറ്റാരേക്കാളും വിജയ് യേശുദാസിനെയും, രതീഷ് വേഗയെയും, മഹാദേവൻ തമ്പിയെയും ഓർമിക്കുന്നു…സ്നേഹിക്കുന്നു…….ഒപ്പം ഈ പാട്ട് ഏറ്റെടുത്ത നിങ്ങളെയും

shortlink

Related Articles

Post Your Comments


Back to top button