മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയവരിലൊരാളാണ് മുക്ത. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടായിരുന്നു താരത്തിന്റെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തിലൂടെ മുക്തയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമൊക്കെയായിനിരവധി ചിത്രങ്ങളിലാണ് താരം എത്തിയത്. സിനിമയിൽ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു മുക്ത വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ ജീവിതസഖിയാക്കിയത്.
എന്നാൽ വിവാഹത്തോടെ താരം സിനിമയില്‍ നിന്നും മാറി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് മുക്ത. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും തരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ഈ പിറന്നാള്‍ എന്നായിരുന്നു മുക്ത കുറിച്ചത്. പോസ്റ്റിന് കീഴിലായി നിരവധി പേരാണ് റിങ്കു ടോമിയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.
Post Your Comments