
നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം തന്റയെ സോഷ്യൽ മീഡിയ പേജിലൂടെ ശ്രീലക്ഷ്മി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.
ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയതാണെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരിക്കുകയാണ്. ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ശ്രീലക്ഷ്മി അറിയപ്പെടുന്നതെങ്കിലും നടിയും അവതാരകയായും എല്ലാം താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേത്യക്ഷപെട്ടിരുന്നു. ഒപ്പം ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായും താരം ശ്രദ്ധിക്കപെട്ടിരുന്നു.
Post Your Comments