ഒരുകാലത്ത് മലയാളത്തിലെ കാമുക സങ്കല്‍പ്പങ്ങള്‍ക്ക് ജോസ് എന്ന പ്രണയ നായകന്‍റെ മുഖമായിരുന്നു. നിരവധി ആരാധികമാരുടെ മനം കവര്‍ന്ന ജോസ് എഴുപതുകളിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. മലയാളത്തിലെ കൗമാര മനസ്സുകളെ പുളകം കൊള്ളിച്ച ജോസ് തന്റെ ഒരു പഴയകാല സിനിമയെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ്. 1978-ല്‍ പുറത്തിറങ്ങിയ ഞാന്‍ ഞാന്‍ മാത്രം എന്ന ഐവി ശശി ചിത്രം റീമേക്ക് ചെയ്യുകയാണെങ്കില്‍ തന്റെയും സീമയുടെയും സ്ഥാനത്ത് ദുല്‍ഖര്‍ – നിത്യമേനോന്‍ ജോഡികള്‍ അഭിനയിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ജോസ് പറയുന്നു.സിനിമയിലെ തന്റെ ഏറ്റവും നല്ല സുഹൃത്ത് കുഞ്ചന്‍ ആണെന്നും അഭിനയിച്ച നായികമാരില്‍ അംബികയോടൊത്ത് അഭിനയിക്കുന്നതായിരുന്നു തനിക്ക് ഏറെ ഇഷ്ടമെന്നും ജോസ് പറയുന്നു.
ജോസിന്‍റെ വാക്കുകള്‍
‘ഞാന്‍ ഞാന്‍ മാത്രം’ എന്ന ചിത്രം റീമേക്ക് ചെയ്താല്‍ അതില്‍ ദുല്‍ഖര്‍ നിത്യമേനോന്‍ ജോഡികള്‍ എന്റെയും സീമയുടെയും സ്ഥാനത്ത് അഭിനയിക്കട്ടെ. നായികമാരില്‍ അംബികായുമായി അഭിനയിച്ചതാണ് ഏറ്റവും ആസ്വദിച്ചിട്ടുള്ളത്. പക്ഷെ സീമയാണ് എന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്തിട്ടുള്ളത്. എനിക്ക് ഡാന്‍സിന്റെ പുതിയ സ്റ്റെപ്പുകള്‍ ഒക്കെ പറഞ്ഞു തന്നത് സീമയായിരുന്നു. സീമ എനിക്ക് സെറ്റില്‍ അത്രത്തോളം പിന്തുണ നല്‍കിയിട്ടുണ്ട്. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ സംസാരിക്കവേ ജോസ് പറയുന്നു.
Post Your Comments