വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകളുടെ ബന്ദിന് ആഹ്വാനം. ഷൂട്ടിംഗ് അടക്കം നിര്‍ത്തിവച്ചായിരിക്കും സമരം.
സെപ്റ്റംബര്‍ 1 മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം.എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. വിദേശ നികുതി ചുമത്തേണ്ടത് സര്‍ക്കാരല്ല,തദ്ദേശ സ്ഥാപനങ്ങളാണെന്ന വാദം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിന് താത്ക്കാലിക സ്റ്റേ നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം സിനിമ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിരുന്നു. 5 ശതമാനം നികുതിയ്ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിരുന്നുവെന്നും ആകെയുള്ള നികുതി 18 ശതമാനത്തിന് മുകളില്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് സിനിമാ സംഘടനകളുടെ ബന്ദ്.
Post Your Comments