
രണ്ടാം ഭർത്താവ് അഭിനവ് കെഹ്ലിയിൽ നിന്നും നേരിടേണ്ടി വന്ന മോശനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ശ്വേത തിവാരി. കൊഹ്ലി മകളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഗസ്റ്റിൽ നടി പരാതി നൽകിയിരുന്നു. ഇപ്പോഴിത അയാളിൽ നിന്ന് നേരിട്ട മോശനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്.
തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം. കൊഹ്ലിയുമായുള്ള വിവാഹം തന്നെ മാനസ്സികമായി തളർത്തിയിരുന്നു. അത് തന്നെയധികം വേദനിപ്പിക്കുകയും ചെയ്തു. അതിനാലാണ് നീക്കം ചെയ്യുന്നത് . ഇപ്പോൾ ഞാൻ വീണ്ടും സന്തോഷവതിയും ആരോഗ്യവതിയുമാണ് നടി പറഞ്ഞു.
എന്റെ ഒരു കൈയുടെ പ്രവർത്തനം അവസാനിച്ചാൽ, അതിനോടൊപ്പം എന്റെ ജീവിതവും അവസാനിക്കില്ല. പകരം അടുത്ത കൈ ഉപയോഗിച്ച് ജീവിക്കാൻ തുടങ്ങും. അതുപോലെ തന്നെയാണ് ഇതും. ജീവിതത്തിൽ ഒരു ഭാഗം തെറ്റിപ്പോയാൽ എനിക്ക് തുടർന്ന് ജീവിക്കാതിരിക്കാൻ ആകില്ല . തന്റെ മക്കളുടേയും കുടുംബത്തിന്റേയും എല്ലാ കാര്യങ്ങളും താൻ തന്നെയാണ് നോക്കേണ്ടത്.
എല്ലാവരും ചോദിക്കുന്നത് വിവാഹമോചനത്തെ കുറിച്ചാണ്. എന്റെ കുടുംബത്തിനും കുട്ടികളുടെ നല്ലതിനു വേണ്ടിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. വിവാഹത്തിനു ശേഷവും കാമുകനും കാമുകിയുമുള്ള നിരവധി പേർ ഇവിടെയുണ്ട്. അവരെക്കാൾ ഏറെ മികച്ചതാണ് ഞാൻ. പ്രശ്നത്തിൽ നിന്ന് പുറത്തു വരാനുള്ള ധൈര്യം എനിയ്ക്കുണ്ടായെന്ന് ശ്വേത പറഞ്ഞു
രാജ ചൗധരിയാണ് ശ്വേതയുടെ ആദ്യ ഭർത്താവ്. ഒൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് 2007 ൽ ഇവർ വിവാഹ മോചിതരാകുന്നത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട് . രാജയുമായുളള വിവാഹമോചനത്തിന് ശേഷമാണ് 2013 ൽ അഭിനന്ദിനെ ശ്വേത വിവാഹം കഴിക്കുന്നത് ഈ ബന്ധത്തിൽ രണ്ട് വയസ്സുകാരനായ മകനുണ്ട്.
Post Your Comments