തെന്നിന്ത്യന്‍ യുവതാരങ്ങളില്‍ ശ്രദ്ധേയയായ യുവനടിയാണ് നിവേദ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ‘ഒരു മറുപടിയായാണ് ഇപ്പോള്‍ ചര്‍ച്ച. കന്യകയാണോ എന്ന ചോദ്യവുമായി എത്തിയ സൈബര്‍ സദാചാരികള്‍ക്ക് കിടിലന്‍ മറുപടി കൊടുത്തിരിക്കുകയാണ് നിവേദ. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ‘കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്.
‘നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്ബോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം’ എന്നാണ് നിവേദ കുറിച്ചിരിക്കുന്നത്.
Post Your Comments