GeneralLatest NewsMollywood

അഞ്ജലിക്ക് താലി ചാർത്തി വിനായക്; വിവാഹ ചിത്രങ്ങള്‍

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം

പ്രമുഖഗാനരചയിതാവ് വിനായക് വിവാഹിതനായി. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് എറണാകുളം ടി ഡി എം ഹാളിൽ വച്ച് അഞ്ജലിയെ വിനായക് താലി ചാര്‍ത്തിയത്. “എന്റെ നെഞ്ചാകെ നീയല്ലേ, എന്റെ ഉന്മാദം നീയല്ലേ ” അമ്പിളിയിലെ ഈ ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വിനായകിന്റെ വിവാഹ ചടങ്ങിന് സാക്ഷിയായി ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു.

തിരുവാങ്കുളം പുഷ്പകത്തിൽ ജയന്റെയും പ്രേമയുടെയും മകളാണ് അഞ്ജലി. ചെന്നൈ ലയോള കോളജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.

കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ഗാനരംഗത്തെയ്ക്ക് എത്തിയ വിനായക് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സപ്തമ ശ്രീ തസ്കര, ഗപ്പി, പറവ, മറഡോണ, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, ജൂൺ, അമ്പിളി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി

shortlink

Post Your Comments


Back to top button