ഉര്‍വശി എന്ന അഭിനയ പ്രതിഭയെ വളരെ ചുരുക്കം ചില സംവിധായകര്‍ മാത്രമാണ് അതി മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. സത്യന് അന്തിക്കാട് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ ഉര്‍വശി വേണുനാഗവള്ളി ചിത്രങ്ങളിലൂടെയാണ് ജനപ്രിയ നായികയെന്ന പേര് സ്വന്തമാക്കുന്നത്. ‘സുഖമോ ദേവി’ എന്ന ചിത്രമാണ് ഉര്‍വശിക്ക് മറ്റൊരു മുഖം സമ്മാനിച്ചത്. തനിക്ക് മികച്ച വേഷങ്ങള്‍ നല്കിയ വേണു നാഗവള്ളിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഉര്‍വശി
‘സിനിമയില്‍ ഞാന്‍ കണ്ട മനുഷ്യരില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത മനുഷ്യനാണ് വേണു ചേട്ടന്. ഒരുപാട് ആത്മാര്‍ഥതയും മനസാക്ഷിയുമുള്ള ഒരു മനുഷ്യന്. കുറെ പൈസ കൊണ്ടുവന്നു വെച്ചിട്ട് ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ ‘നമുക്ക് ആലോചിക്കാം, ചെയ്യാന്‍ പറ്റുമെന്ന് അറിയില്ല, പൈസ തത്കാലം എടുത്തോണ്ട് പൊയ്ക്കോളൂ’. എന്ന് പറയുന്ന ഒരാളാണ് വേണു ചേട്ടന്. അത് സിനിമയില്‍ വളരെ അപൂര്‍വമാണ്. ഒന്നിന് വേണ്ടിയും സ്വന്തം വ്യക്തിത്വം പണയം വയ്ക്കാത്ത ഒരു മനുഷ്യനായിട്ട് ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വേണു ചേട്ടന് കഥ എഴുതുമ്പോള്‍ എന്നെ മനസ്സില്‍ കണ്ടേ എഴുതുള്ളൂ. അദ്ദേഹത്തിന്റെ എല്ലാ നായിക കഥാപാത്രത്തിന്റെയും മാനറിസം ഞാനുമായി താരതമ്യം ഉണ്ടാകും. വേണു ചേട്ടന്റെ സിനിമ വരുമ്പോള്‍ ഞാന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്താല്‍ എന്നോട് മിണ്ടാതൊക്കെ ഇരിക്കും അത്രക്ക് അടുപ്പം വേണു ചേട്ടനുമായി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായി വലിയ നഷ്ടം തന്നെയായിരുന്നു’. ഉര്‍വശി പറയുന്നു.
Post Your Comments