
പരസ്യ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് പ്രിയ ആനന്ദ്. എസ്ര എന്ന ചിത്രത്തിലൂടെ മോളിവുഡ സിനിമ പ്രേക്ഷകർക്കും സുപരിചിതയാണ് നടി. ഇപ്പോഴിതാ
തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ജ്വല്ലറി പരസ്യത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്നാണ് പ്രിയ പറയുന്നത്.
”ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങി കല്യാണ പെണ്ണായാണ് ആദ്യമായി അഭിനയിച്ചത്. അത് വളരെ ചെറിയൊരു പരസ്യമായിരുന്നു. എന്നാല്‍ അതെനിക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവമായി. ആദ്യ സിനിമക്ക് മുന്നേ ധോണിക്കൊപ്പം ചോക്ലേറ്റിന്റെ അടക്കം കുറച്ച് പരസ്യങ്ങള്‍ ചെയ്തു” എന്ന് പ്രിയ പറഞ്ഞു.
2009 ൽ പുറത്തിറങ്ങിയ വാമനനാണ് പ്രിയയുടെ ആദ്യ ചിത്രം. മലയാളത്തിൽ പൃഥ്വിരാജിനെ കൂടാതെ നിവിൻ പോളി, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം പ്രിയാ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.
Post Your Comments