CinemaGeneralLatest NewsMollywoodNEWS

പ്രസവ ശേഷം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങി ശിവദ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്

‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലൂടെ എത്തിയ നടിയാണ് ശിവദ. ഈ ഓണനാളിലാണ് താരം ഒരു   അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതെന്നും താരം പറഞ്ഞിരുന്നു. പിന്നീട് ചുരുക്കം ചില പൊതു പരിപാടികളിലെ നടി പങ്കെടുത്തിരുന്നുള്ളു. ഇപ്പോഴിതാ പ്രസവശേഷമുണ്ടായ സ്വാഭാവികമായ ശാരീരിക മാറ്റങ്ങളിൽ മാറ്റം വരുത്തി പഴയ പടിയാകാനുള്ള ഒരുക്കത്തിലാണ് താരം.

ഫിറ്റ്നസ്സ് തിരിച്ചുകൊണ്ടുവരാനായി വ്യായാമങ്ങളിലാണ് നടിയിപ്പോൾ. ഇതിന്റയെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തൻ്റെ ജിം പരിശീലകൻ്റെ ഒപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താനെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button