ഒരുകാലത്തെ മലയാള സിനിമയിലെ നായകന്മാരല്ല ഇവിടെയുള്ളതെന്നും പഴയകാല നായകന്മാരായ പ്രേം നസീറോ സത്യനോ മദ്യപിക്കുന്ന സീനുകള്‍ സിനിമയില്‍ ഉണ്ടാകാറില്ലെന്നും എന്നാല്‍ ഇന്ന് കഞ്ചാവ് വലിക്കുന്ന നായകന്മാര് വരെ ഇവിടെ ഉണ്ടാകുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.
ലാല്‍ ജോസിന്റെ വാക്കുകള്‍
‘നായകന് എന്നാല്‍ എല്ലാം നല്ലത് ചെയ്യുന്നവന് എന്ന ഒരു ധാരണ പണ്ടത്തെ മലയാള സിനിമയിലുണ്ടായിരുന്നു. പ്രേം നസീര്‍ സാറും സത്യന് മാഷുമൊക്കെ മദ്യപിക്കുന്ന സീന്‍ അന്നത്തെ സിനിമകളില്‍ ഉണ്ടായിരുന്നില്ല. മദ്യക്കുപ്പി വില്ലന്മാര്ക്ക് മാത്രം പതിച്ച് നല്‍കിയിട്ടുള്ള ഒന്നായിരുന്നു. ബാലന് കെ നായര്‍ സാറൊക്കെ മദ്യം കഴിക്കുന്ന ഷോട്ടിനു വരെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സിനിമ അങ്ങനെയല്ല. നായകന്മാര് തെറ്റ് ചെയ്യുന്നതും കാണിക്കാറുണ്ട്. കഞ്ചാവ് വലിക്കുന്ന നായകന്മാരെ വരെ മലയാള സിനിമ കാണിക്കുന്നുണ്ട്. നായകന് തെറ്റ് ചെയ്യാത്തവനാണ് എന്ന ബോധ്യം ഇവിടെ തിരുത്തി എഴുതിയത് പത്മരാജന് സാറിനെ പോലെയുള്ളവരാണ്, മനോരമയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ലാല്‍ ജോസ് പറയുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ നാല്‍പ്പത്തിയൊന്ന് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു മലയാള സിനിമയിലെ മാറിയ നായക സങ്കല്പ്പങ്ങളെക്കുറിച്ച് ലാല്‍ ജോസ് തുറന്നു പറഞ്ഞത്.
Post Your Comments