സോഷ്യല്‍ മീടിയയില്‍ വ്യാജന്മാര് വര്‍ദ്ധിച്ചുവരുകയാണ്. ഉണ്ണി മുകുന്ദനും സനൂപിനും പിന്നാലെ താരങ്ങളുടെ പേരിൽ വ്യാജ അകൗണ്ടുകൾ ഉണ്ടാക്കി തട്ടിപ്പിനും,പ്രതിച്ഛായ തകർക്കാനായി ശ്രമിക്കുന്ന സോഷ്യല്‍ മീഡിയ വ്യാജന്മാരുടെ ഇരയായി മാറിയത് യുവതാരങ്ങളില്‍ ശ്രദ്ധേയനായ മണിക്കുട്ടനാണ്. താരത്തിൻറെ പേരിലുള്ള വ്യാജ അക്കൗണ്ട് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മണിക്കുട്ടൻ ഇപ്പോൾ. വ്യാജ അക്കൗണ്ടിലൂടെ പലര്‍ക്കും മെസ്സേജ് അയക്കുന്നതായി കണ്ടെത്തിയതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് മണിക്കുട്ടന് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫെയ്സ് ബുക്ക് പേജ് ഇതാണ്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രമിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയില്‍ പെടുന്നുണ്ട്, എന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക. കുറച്ചു നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണ്. ഒപ്പമുണ്ടാകണം മാമാങ്കത്തിന്.’ മണിക്കുട്ടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments