
തിരുവള്ളുവറിനെ പോലെ തന്നെയും കാവിപൂശാൻ ശ്രമിക്കുകയാണ് ബിജെപിയെന്ന് ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.പൊന്‍ രാധാകൃഷ്ണന് രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് താരം ഈ കാര്യം പറഞ്ഞത്. നടന് കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു രജനികാന്ത്.
‘തിരുവള്ളുവറിനെ പോലെ ബിജെപി എന്നെയും കാവി പൂശാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതൊന്നും നടക്കാന്‍ പോകില്ലെന്നും ബിജെപിയിലേക്ക് ചേരാന്‍ എന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല. പക്ഷേ, തിരുവള്ളുവറിനെ കാവി പൂശിയപോലെ എന്നെയും കാവിപൂശാനുള്ള ശ്രമമാണ് ബിജെപിയുടേത്. എന്നാല്‍, ഞാനും തിരുവള്ളുവറും അതില്‍ കുടുങ്ങില്ല’, അദ്ദേഹം പറഞ്ഞു. കമല്ഹാസന് രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്നും കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും രജനികാന്ത് പറഞ്ഞു.
Post Your Comments