CinemaGeneralLatest NewsMollywoodNEWS

‘വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കിൽ ചിത്രം പിന്‍വലിച്ച് ആഷിക്ക് അബു മാതൃകയാവണം’ – ഹരീഷ് പേരടി

വൈറസ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്

ചലച്ചിത്ര മേളകളില്‍ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഇടം എന്ന സിനിമയ്ക്ക് ഐഫ്എഫ്‌കെയില്‍  അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടന്‍ ഹരീഷ് പേരടി. ആഷിക്ക് അബു സംവിധാനം ചെയ്‌ത വൈറസ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാകാത്ത സിനിമകള്‍ക്ക് തിരുവന്തപുരത്ത് ചലച്ചിത്ര മേളയില്‍ അവസരം ലഭിക്കുന്നില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റയെ പൂർണരൂപം…………….

ഇടം എന്ന ഈസിനിമ ഈ ചിത്രത്തിൽ പരാമർശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു…നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാർഡുകൾവാരികൂട്ടി…എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തിൽ ഇടത്തിന് ഇടമില്ലാ…ഇതുപോലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ വിതരണക്കാർ തയ്യാറാവാത്ത നിരവധി സിനിമകൾക്ക് തിരുവനന്തപുരത്ത് ഇടമില്ലാ..UAPA കേസിൽ പോലീസിനുമേൽ സർക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സർക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേൽ നിയന്ത്രണമില്ലാ എന്ന്പറയാൻ എന്താണ് മുട്ടടിക്കുന്നത്?….വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കിൽ സാറ്റ്ലൈറ്റും തിയേറ്റർ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിൻവലിച്ച് ഇടം കിട്ടാത്തവർക്ക് ഇടംകൊടുക്കാൻ മാതൃകയാവു സഖാവെ…

shortlink

Related Articles

Post Your Comments


Back to top button