മലയാള സിനിമ താരം പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു. കാറിന്റയെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1.64 കോടി രൂപയുടെ ആഡംബര കാര്‍ താത്കാലിക റജിസ്‌ട്രേഷനായി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആര്‍ടി ഓഫീസില്‍ നല്‍കിയ വാഹനത്തിന്റെ ബില്ലില്‍ 1.34 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതി അടയ്ക്കുകയും ചെയ്തു.
പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹന വില 1.64 കോടി രൂപയെന്നാണ്
കണ്ടെത്തിയതോടെ രജിസ്‌ട്രേഷന്‍ തടയുകയായിരുന്നു. എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.
ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്.
Post Your Comments