CinemaGeneralLatest NewsMollywoodNEWS

അച്ഛനെ ബുദ്ധിമുട്ടിക്കാതെ അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി മക്കൾ

അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കൾ പ്രത്യേക കേക്കും ഇതിനായി തയ്യാറാക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബത്തിലെ ഏത് ആഘോഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന് മക്കൾ നൽകിയ പിറന്നാൾ സർപ്രൈസ് വിഡിയോയാണ് ആരാധകൾ ഏറ്റെടുത്തിരിക്കുന്നത്.

സിന്ധുവിന്റെ പിറന്നാളിന് രാത്രി പന്ത്രണ്ടു മണിക്ക് തന്നെ മക്കൾ എല്ലാം ഒരുക്കി വച്ചിരുന്നു.
കിടന്നുറങ്ങുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെയായിരുന്നു ഇവരുടെ ആഘോഷം. അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കൾ പ്രത്യേക കേക്കും ഇതിനായി തയ്യാറാക്കി. ഒപ്പം വില കൂടിയ ഒരു ആഢംബര ഫോണാണ് അമ്മയ്ക്ക് സമ്മാനമായി മക്കൾ നാലുപേരും ചേർന്ന് നൽകിയത്.

അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മക്കള്‍. മൂത്ത മകൾ  അഹാന സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ ഇളയ മകളിൽ ഒരാളായ ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനാകുന്ന വൺ എന്ന സിനിമയിലൂടെയാണ് ഇഷാനി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button