ബിഗില്‍ സിനിമ കണ്ടിറങ്ങിയവര്‍ തെന്‍ട്രല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃത അയ്യരെ മറക്കാനിടയില്ല. വിജയ്യുടെ ഫുട്ബോള്‍ ടീമിലെ ക്യാപ്റ്റന്‍ കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. ആറ്റ്ലി- വിജയ് ചിത്രമായ തെരിയിലൂടെയായിരുന്നു അമൃത അഭിനയ രംഗത്തേയ്ക്ക് എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരുപാട് ടേക്കുപോയ ഒരു രംഗം വിജയ്യുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.
ചിത്രത്തില്‍ ഒരു ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറിന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സര് കണ്ണുമൂടി വച്ചു. അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് ചെയ്തു കളഞ്ഞു.’
‘സ്കൂളില്‍ പഠിക്കുമ്പോള്‍ ബാസ്കറ്റ് ബോള്‍ കളിക്കുമായിരുന്നു. എങ്കിലും ഫുട്ബോളില്‍ താല്പര്യം ഇല്ലായിരുന്നു. പക്ഷേ ഈ ചിത്രത്തിനായി എന്റെ സുഹൃത്തുക്കളാണ് ഫുട്ബോള്‍ പഠിപ്പിച്ചത്. സിനിമയുടെ വർക്ക്ഷോപ്പിനു മുമ്പേ ഞാന്‍ സ്വന്തമായി ഫുട്ബോള്‍ പരിശീലിക്കാന്‍ ആരംഭിച്ചു. അതുകൊണ്ട് നന്നായി കളിക്കാനും അഭിനയിക്കാനും സാധിച്ചു.’ അമൃത പറഞ്ഞു.
Post Your Comments