GeneralLatest NewsTV Shows

കുഞ്ഞിലേ അച്ഛൻ ഉപേക്ഷിച്ചു പോയി, സ്വന്തം അധ്വാനത്തിലൂടെ കടം വീട്ടി… അൽസാബിത്തിനെതിരെ കമന്റുകൾ ഇട്ടാൽ വിവരമറിയുമെന്ന് ആരാധകര്‍

കേശു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിത്താരമാണ് അൽസാബിത്ത്.

ആരാധകര്‍ ഏറെയുള്ള ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ കേശു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിത്താരമാണ് അൽസാബിത്ത്. ഒരു യു ട്യൂബ് ചാനലിൽ വന്ന കേശുവിന്റെ ബ്ലൈൻഡ് ടെസ്റ്റും അതിനെത്തുടർന്നുണ്ടായ ചർച്ചകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. താരത്തിന്റെ ബ്ലൈൻഡ് ടെസ്റ്റ് രംഗങ്ങൾ ചിരി പടർത്തുന്നതായിരുന്നു. എന്നാല്‍ കേശുവിനെതിരെ വിമര്‍ശനം ഉയര്‍ത്തി ഒരുകൂട്ടര്‍ രംഗത്ത് എത്തിയത് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ബാല്യത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് കുടുംബത്തിന്റെ കടങ്ങൾ വീട്ടി ജീവിതത്തിൽ വിജയം നേടുന്ന അൽസാബിത്തിനെതിരെ കമന്റുകൾ ഇട്ടാൽ വിവരമറിയുമെന്നും, ഓവർ ആണ് എന്ന് പറയുന്നവർ 12-13 വയസുള്ള ഒരു കുട്ടിയാണിതെന്നോർക്കണമെന്നും ആരാധകര്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയില്‍ പറയുന്നു.

read also: ഉപ്പും മുളകും പ്രശ്നത്തില്‍ ഒപ്പം നിന്നവരെക്കുറിച്ച് നടി നിഷ സാരംഗ്

കുഞ്ഞായിരിക്കുമ്പോൾ തന്നെ അല്‍സാബിത്തിന്റെ അച്ഛൻ വീടുവിട്ടുപോയി. അതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിച്ചു, നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥയായി.ഈ ഔ കുടുംബ സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് ഉപ്പും മുളകിൽ അവസരം കിട്ടിയത്. പരിപാടിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ആ കുടുംബം കടങ്ങൾ വീട്ടി ഇപ്പോൾ മുൻപോട്ട് പോകുന്നത്… അതുകൊണ്ട് തന്നെ ഈ കുഞ്ഞു കുട്ടിയെ എങ്കിലും വെറുതെ വിട്ടുകൂടേയെന്നും ആരാധകർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button