താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത സാധാരണമാണ്. ആരാധകര്‍ അത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി വിമര്‍ശകരും രംഗത്തെത്താറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഗ്ലാമര്‍ ചിത്രം പങ്കുവച്ച നടി സാധിക തന്റെ ചിത്രത്തിന് അശ്ലീല കമന്റ് ഇട്ട യുവാവിനു കിടിലം മറുപടി നല്‍കിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.
ഞാന്‍ ആ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനു കൃത്യമായ മറുപടിയും സാധിക നല്കി. ”മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചത് ഈ പറയുന്ന പൊക്കിളിലൂടെ ആണ്. പൊക്കിള്‍ കൊടിയില്ലാതെ മനുഷ്യന്മാര് ആരും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും.ബന്ധങ്ങള്‍ക്ക് വിലയുള്ളതല്ലേ? പൊക്കിള്‍കൊടി ബന്ധം’ സാധിക വേണുഗോപാല്‍ പറഞ്ഞു
Post Your Comments