സിനിമയിൽ വളരെ സ്‌നേഹത്തോടെ അഭിനയിക്കുന്ന പലരിലും ആ സൗഹൃദം സിനിമയ്ക്ക് പുറത്ത് എത്തുമ്പോൾ താരങ്ങള്‍ തമ്മില്‍ ഉണ്ടാവണമെന്നില്ല. ഇപ്പോഴിതാ ബോളിവുഡിൽ അങ്ങനെ നടന്ന ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് നടി രവീണ ടണ്ടന്‍. ബോളിവുഡിന്റെ കിംഗ് ഖാന്മാരായ ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ഏറെ കാലം പിണങ്ങിയതിനെ പറ്റിയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ നടി പറഞ്ഞത്.
അന്താസ് അപ്‌ന അപ്‌ന എന്ന സിനിമയില്‍ അടുത്ത സുഹൃത്തുക്കളുടെ വേഷത്തിലാണ് സല്‍മാനും ആമിറും അഭിനയിച്ചത്. വളരെ അധികം രസകരമായിരുന്നു ഷൂട്ടിങ്. എന്നാല്‍ ഞങ്ങള്‍ ആരും അവിടെ സംസാരിച്ചിരുന്നില്ല. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും തമ്മിലും ഞാനും കരിഷ്മ കപൂറും തമ്മിലും പരസ്പരം സംസാരിച്ചിരുന്നില്ല. അതുപോലെ തന്നെ സംവിധായകന്‍ രാജ്കുമാരും സന്തോഷിയും തമ്മിലും പിണക്കത്തിലായിരുന്നു.
എന്നിട്ടും എങ്ങനെയാണ് ഈ സിനിമ എടുത്തതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇത് കാണിക്കുന്നത് ഞങ്ങള്‍ നല്ല അഭിനേതാക്കള്‍ ആണെന്നാണ്. ആമിറും സല്‍മാനും ഞാനും കരിഷ്മയും തമ്മിലുള്ള പ്രശ്‌നം മാറ്റാന്‍ ശ്രമിച്ചു. ക്ലൈമാക്‌സില്‍ കരിഷ്മയെയും എന്നെയും ഒരു തൂണില്‍ കെട്ടിയിടുന്ന രംഗമുണ്ടായിരുന്നു. പരസ്പരം സംസാരിച്ചില്ലെങ്കില്‍ ഞങ്ങളെ കെട്ടിയിടില്ല എന്ന് രാജ് ജീക്ക് പറയേണ്ടി വന്നിരുന്നു എന്നും രവീണ പറയുന്നു.
Post Your Comments