സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍. കാര്‍ത്തിക് ആര്യന്റെ പതി പത്നി ഓര് വോയുടെ ട്രെയിലറില്‍ താരം പറയുന്ന ഡയലോഗ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബലാത്സംഗത്തെ തമാശവല്ക്കരിക്കുകയാണ് ചിത്രം എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ട്രെയിലറിന് എതിരേ ഉയരുന്നത്.
”ഭാര്യയോട് സെക്സ്ചോദിച്ചാല് ഞാന്‍ വൃത്തികെട്ടവന്, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന് ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും.’ കാര്‍ത്തിക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്ന ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. തമാശയാക്കേണ്ടതാണോ ബലാത്സംഗം എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഇത്രയധികം ചോദ്യം ചെയ്യുന്ന കാലഘട്ടത്തില്‍ അനാവശ്യമായ തമാശകള്‍ സമൂഹത്തെ പിന്നോട്ടടിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് വിമര്‍ശം.
ഭൂമി പട്നേക്കര്‍, അനന്യ പാണ്ഡ്യേ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍.
Post Your Comments