CinemaGeneralLatest NewsMollywoodNEWS

അച്ഛന്‍റെ മരണം :നാൽപ്പത്തിയൊന്ന് കഴിയാതെ അഭിനയിക്കാനില്ലെന്ന് സുരേഷ് ഗോപി അറിയിച്ചു

രണ്ടായിരത്തിൽ പുറത്തിറങ്ങിയ 'രണ്ടാം ഭാവം' തിയേറ്ററിൽ നിലം പൊത്തിയെങ്കിലും പിന്നീട് മിനിസ്‌ക്രീനിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിനു ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം ഭാവം’. സുരേഷ് ഗോപി നായകനായ ചിത്രം മംഗലാപുരം പ്രമേയമാക്കി പറഞ്ഞ ആക്ഷൻ സിനിമയായിരുന്നു. സുരേഷ് ഗോപി ഡബിൾ റോളിലെത്തിയ ചിത്രം തിയേറ്ററിൽ പരാജയമായി മാറിയിരുന്നു. ലാൽ ജോസ് നിരവധി പ്രതിസന്ധികള മറികടന്നു ചെയ്ത ചിത്രം ലാൽ ജോസിന്റെ സിനിമാ ജീവിതത്തിലെ വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു.  രഞ്ജൻ പ്രമോദ് എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ‘രണ്ടാം ഭാവം’.

രണ്ടായിരത്തിൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ തിയേറ്ററിൽ നിലം പൊത്തിയെങ്കിലും പിന്നീട് മിനിസ്‌ക്രീനിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പിതാവ് അന്തരിച്ചത്. നാൽപ്പത്തിയൊന്ന് ദിവസം കഴിയാതെ താൻ ഇനി അഭിനയിക്കാനില്ലെന്ന് അറിയിച്ചതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്ത തിലകൻ ശാരീരികാസ്വാസ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ ആയതും ചിത്രത്തിനു തടസ്സമായി. തിലകൻ ഇല്ലാത്ത രംഗങ്ങൾ ചിത്രീകരിച്ചു മുന്നോട്ടു പോയ ‘രണ്ടാം ഭാവം’ ഒരു പാട് പ്രഷറുകൾക്ക് നടുവിൽ നിന്ന് ലാൽ ജോസ് ചെയ്തു തീർത്ത സിനിമയായിരുന്നു. വിദ്യസാഗര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്തും, ലെനയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

shortlink

Related Articles

Post Your Comments


Back to top button