ഒരു കാലത്ത് മലയാള സിനിമയുടെ മുത്തച്ഛനായിരുന്നു താരമാണ് പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഇപ്പോഴിതാ അദ്ദേഹം തന്റയെ 97-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താരത്തിന്റയെ പിറന്നാൾ ആഘോഷം.
തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകളും നടന്നിരുന്നു.
പേരക്കുട്ടി നിഹാരയുടെ ഒന്നാംപിറന്നാളിനൊപ്പമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പിറന്നാളാഘോഷവും. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ താരത്തിന്റയെ വീട്ടിലെത്തി ആശംസ നേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസ നേര്‍ന്നു.
Post Your Comments