CinemaGeneralLatest NewsMollywoodNEWS

ദിലീപായിരുന്നു ആ ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ; ഹിറ്റ് ചിത്രത്തെ കുറിച്ച് സംവിധായകൻ വിനയൻ

മകൻ വിഷ്ണുവും തന്റെ ഭാര്യയും ചേർന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്

മലയാളത്തിലെ ഇന്നത്തെ പല സൂപ്പർ താരങ്ങളും സിനിമയിലേക്കുള്ള ശക്തമായി തിരിച്ചുവരവ് നടത്തിയിട്ടുള്ളത് വിനയൻ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നുമാണ്. വിനയന്റെ ഒട്ടുമിക്ക പടങ്ങളും അന്ന് സൂപ്പർ ഹിറ്റുകളായിരുന്നു. ആ കാലത്ത് ചെറിയ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന  നടൻ ജയസൂര്യ ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയൻ എന്ന ചിത്രത്തിലൂടെയാണ് നായകസ്ഥാനത്തേക്ക് എത്തിയത്.

ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയെ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് സംവിധായകൻ വിനയൻ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് നടൻ ദിലീപിനെയായിരുന്നു എന്നാണ് വിനയൻ പറയുന്നത്. ദിലീപ് എന്ന നടനെ ‌നായകനാക്കി എട്ടോളം സിനിമകൾ ചെയ്തു വരുന്ന സമയത്താണ് ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയൻ എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത്.

പക്ഷെ ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിർമാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്. തുടർന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു.നിർമ്മാതാവ് അതിന് സമ്മതം മൂളി. മകൻ വിഷ്ണുവും തന്റെ ഭാര്യയും ചേർന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്. അതും നായകനായി, ചിത്രം ഹിറ്റായതോടെ ആറുമാസം കൊണ്ട് ജയൻ വലിയ നടനായെന്നും വിനയൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button