ജോബി ജോര്‍ജ്ജ് ഷെയ്ന്‍ നിഗം വിവാദം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമയോട് യാതൊരു ആഭിമുഖ്യവുമില്ലാത്ത, കച്ചവട താല്‍പര്യം മാത്രമുള്ള ചില നിര്‍മ്മാതാക്കള്‍ സിനിമാമേഖലയെ തകര്‍ക്കുകയാണെന്ന് നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ പറയുന്നു.
”മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്ബ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെക്കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷനല്‍കുന്ന, സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളത്. ” സുരേഷ് കുമാര്‍ പറഞ്ഞു.
ചലച്ചിത്ര ബന്ധങ്ങള്‍ തീരെയില്ലാത്ത, സിനിമയെന്തെന്ന് അറിയാത്ത ഇവര്‍ സാറ്റലൈറ്റ് വില്‍ക്കാന്‍ മാത്രമാണ് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments