മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് ആരാധിക. തന്‍റെ വീടിനുമുന്നിൽ കാത്തുനിന്ന വിദ്യാർത്ഥികളെയാണ് താരം സ്നേഹപ്രകടനം കൊണ്ട് അദ്ഭുതപ്പെടുത്തിയത്. എറണാകുളത്ത് താരത്തിന്റയെ വസതിയ്ക്ക് മുന്നിൽ ഇന്ന് രാവിലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്
മമ്മൂട്ടി വീട്ടിലുള്ളതറിഞ്ഞ് നടനെ കാണാൻ ഒരു സംഘം വിദ്യാർഥികൾ എത്തുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ താരത്തിനെ കാണമെന്നുളള പ്രതീക്ഷയിലായിരുന്നു ഇവർ വീട്ടിനു മുന്നിൽ തമ്പടിച്ചത്. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂക്ക ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്ക് പോകാനായി പുറത്തിറങ്ങുകയായിരുന്നു.
അപ്പോഴാണ് തന്നെ കാണാനായി കുറെ നേരമായി കാത്തു നിന്ന ആരാധകരെ താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാറിൽ കയറാതെ ഇവരുടേ അടുത്തേയ്ക്ക് എത്തുകയായിരുന്നു. താരത്തിനെ നേരിൽ കാണ്ട സന്തോഷത്തിൽ ആരാധകരിൽ ഒരാൾ പൊട്ടിക്കരയുകയായിരുന്നു.കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് താരം ആശ്വസിപ്പിച്ചു. നന്നായി പഠിക്കണം എന്ന ഉപദേശ നൽകിയതിനു ശേഷമാണ് താരം തിരികെ പോയത്.
Post Your Comments