തെന്നിന്ത്യയുടെ പ്രിയ താരമാണ് സ്നേഹ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി മലയാളികളുടെയും മനം കവര്‍ന്ന സ്നേഹയുടെ വിവാഹം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. നടന്‍ പ്രസന്നയാണ് താരത്തിന്റെ ഭര്‍ത്താവ്.
2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ സ്നേഹയെ അടുത്തറിഞ്ഞതാണ് വിവാഹത്തിലെയ്ക്ക് എത്തിയതെന്ന് പ്രസന്ന പറയുന്നു. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ് സ്നേഹ എന്ന് അദ്ദേഹം പങ്കുവച്ചു. വിവാഹത്തെക്കുറിച്ച് പ്രസന്ന വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…
ഒരു സിനിമാ നടിയെ വിവാഹം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയായിരുന്നു. പക്ഷേ, സ്നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു. എന്റെ അച്ഛനെ സമ്മതിപ്പിക്കാൻ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം. ഞങ്ങൾ ബ്രാഹ്മണരാണ്, സ്നേഹ നായിഡുവും. ഒടുവിൽ വർഷങ്ങൾക്കു മുൻപ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്. 2012ലായിരുന്നു വിവാഹം. പറ്റിയാൽ എന്നെങ്കിലും ഞാൻ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ. കൗതുകം അതല്ല, ഞാൻ സ്നേഹയെ പരിചയപ്പെടും മുൻപു തന്നെ അച്ഛൻ അവളുമായി സംസാരിച്ചിരുന്നു. ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അച്ഛനാണ് അന്ന് ഇടപെട്ടത്.
എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയത് എനിക്ക് മകൻ ജനിച്ചതോടെയാണ്. പലപ്പോഴും ഞാനും അച്ഛനും വലിയ ഉടക്കിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ജീവിക്കാൻ എനിക്കായിട്ടില്ല. എന്നെ എൻജിനീയറായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, ഞാൻ നടനായി. വിവാഹവും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നില്ല. എന്നിട്ടും എന്റെ നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. മകൻ ജനിച്ച ശേഷമാണ് അച്ഛൻ എന്ന ഫീൽ മനസ്സിലായത്.”
Post Your Comments