GeneralLatest NewsTV Shows

‘വാനമ്പാടി’ അഭിനയം നിര്‍ത്തുമോ? ഗൗരി പറയുന്നു

വാനമ്പാടി കഴിയുമ്പോൾ ഇനി ഉടനെ സീരിയലിലേക്ക് ഒന്നുമില്ലന്നാണ് ഗൗരിയുടെ നിലപാട് .

വാനമ്പാടി എന്ന ജനപ്രിയ പരമ്പരയിലെ അനുമോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. പത്മിനിയുടെ ക്രൂരതകള്‍ സഹിച്ചു ശ്രീമംഗലത്ത് വല്യച്ഛന്റെയും വല്യമ്മയുടെയും അരുമയായി ജീവിക്കുന്ന അനുവായി എത്തുന്നത് തിരുവനന്തപുരം സ്വദേശി ഗൌരിയാണ്. തനിക്ക് അഭിനയത്തേക്കാൾ ഇഷ്ടമുള്ള മേഖല അധ്യാപനമാണെന്ന് തുറന്നു പറയുകയാണ്‌ താരം.

വാനമ്പാടി കഴിയുമ്പോൾ ഇനി ഉടനെ സീരിയലിലേക്ക് ഒന്നുമില്ലന്നാണ് ഗൗരിയുടെ നിലപാട് . കാരണം അഭിനയത്തേക്കാൾ സംഗീതത്തിന് പ്രാധാന്യം നൽകുന്ന കുടുംബമാണ് ഗൗരിയുടേത് . ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിക്കുന്ന ആളാണ് ഗൗരി .

പക്ഷേ നല്ല സിനിമകള്‍ അവസരം കിട്ടിയാല്‍ ചെയ്യും. സംഗീതവും പഠനവും മുൻപോട്ട് കൊണ്ട് പോകാൻ ആണ് താത്‌പര്യം. നല്ല സിനിമകൾ ചെയ്യാനും ആഗ്രഹം ഉണ്ട്. ഉടനെ വരാൻ പോകുന്ന ചിത്രത്തിൽ സുധീഷ്, ഇന്ദ്രൻസ്, എന്നിവരോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെയും താൻ അവതരിപ്പിച്ചിട്ടുണ്ടെന്നും ഗൗരി പറയുന്നു. നല്ലൊരു ടീച്ചറായി,അഭിനയവും പാട്ടും ഒക്കെയായി മുൻപോട്ട് പോകാൻ ആണ് തന്റെ ആഗ്രഹമെന്നും കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാര്‍ഡ് ഉള്‍പെടെയുള്ളവ നേടിയ ഈ കൊച്ചു മിടുക്കി പറയുന്നു.

തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന്‍ ശങ്കറുമാണ് താരത്തിന്റെ കുടുംബം. ഗൗരിയുടെ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരാണ്. ഗൗരിയുടെ അച്ഛൻ പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ്. ഒരു ആക്‌സിഡന്റില്‍ ആയിരുന്നു അദ്ദേഹത്തിൻറെ മരണം.

shortlink

Related Articles

Post Your Comments


Back to top button