മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിരയില്‍ മറ്റൊരു താരപുത്രന് കൂടി നായക നിരയിലേക്ക് കടന്നു വരുമ്പോള്‍ മക്കള്‍ മഹാത്മ്യം എന്ന പോലെയാണ് മലയാള സിനിമ .മലയാളത്തിന്റെ ഹ്യൂമര്‍ രാജാവ് ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന് പുതിയ സിനിമയില്‍ നായകനാകുന്നതിന്റെ ത്രില്ലിലാണ്. നിരവധി സിനിമകളില്‍ നായക തുല്യമായ വേഷങ്ങള്‍ ചെയ്ത ശേഷമാണ് അര്ജുന് അശോക് നായക കഥാപാത്രമായി രംഗത്തെത്തുന്നത്.
ദിലീപ് നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ സഹോദരന് അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അര്ജുന് അശോകന് അഭിനയിക്കുന്നത്. ബിടെക്, ജൂണ്‍, ഉണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ അര്ജുന് അശോകന് ശ്രദ്ധേയമായ വേഷം ചെയ്തു. ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പമുള്ള അര്‍ജുന്റെ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു.
‘ബികോം അഡ്മിഷന് വേണ്ടി ഒരു കോളേജില്‍ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവം വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് അര്ജുന്.
ബികോമിന് അഡ്മിഷന് എടുക്കാന്‍ ഒരു കോളേജില്‍ പോയി. അവിടെ ഫോര്‍മല്‍ ഡ്രസ്സ് വേണമെന്നൊക്കെ നിയമമുണ്ടെന്നു നമുക്ക് അറിയിലല്ലോ. ടീഷര്‍ട്ടും ജീന്‍സുമൊക്കെയിട്ട് പോയ എന്നെ കണ്ട പാടെ പ്രിന്‍സിപ്പല്‍ വിളിച്ചു ഫയര്‍ ചെയ്തു. ‘സിനിമാ നടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട. നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ’. അവിടെ അഡ്മിഷന് വേണ്ടെന്ന് വെച്ച് അപ്പോള്‍ തന്നെ ഇറങ്ങിപ്പോന്നു’.
Post Your Comments