നടൻ ബിനീഷ് ബാസ്റ്റിനെ സംവിധയകാൻ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തിൽ വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ഒരു സംഭവം ഓര്‍മ്മിച്ചിരിക്കുകയാണ് നടന്‍ പ്രതാപന്‍ കെ.എസ്
‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വെച്ച് നടക്കവേ ചടങ്ങില്‍ അല്പം വൈകിയെത്തിയ ബിനീഷ് സദസില്‍ ആളുകള്‍ക്കിടയില്‍ ഇരിക്കുന്നത് കണ്ട് നായകന്‍ ‘ജോജു ‘ ബിനീഷിനോട് ‘ കേറി വാടാ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സംഭവവുമാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
കുറിപ്പിന്റയെ പൂർണരൂപം……………
പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ് ,കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പടത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ ലുലു മാളിൽ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകൾ, ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരിൽക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത് അപ്പോൾ വേദിയിൽ ജോഷി സാർ ഉൾപ്പടെയുള്ള വലിയ ആളുകൾ ആയിരുന്നു,, ബിനീഷ് സദസ്സിൽ ഒരു മിഡിൽ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയിൽ നിഷ്കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു,,
വേദിയിൽ അത്രയും തിരക്കുകൾക്കിടയിൽ നിന്നിരുന്ന നായകൻ “ജോജു ” സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു ” ടാ ബിനീഷേ കേറി വാടാ ” ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്കളങ്കമായി സംസാരിച്ചു,,, ചില ആളുകൾ വലിയവരാകുന്നതും കൂടെ നിൽക്കുന്നവർക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്,, മനുഷ്യത്വം, സ്നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാൽ പോലെ അത് പകരാൻ കഴിയണം, അല്ലെങ്കിൽ,,,, ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല, പകരം നമ്മളെ അത് തിന്ന് തീർക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ,,,,,,,, അല്ലയോ പ്രിൻസിപ്പാളെ നീയൊക്കെ പഠിപ്പിച്ചാൽ എത്ര കുട്ടികൾക്ക് ഡോക്ടർ എന്ന മഹത്തായ പദം പേരിന് മുൻപിൽ വക്കാൻ പറ്റും,, ( ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടർ അനിയൻമാരെ അനിയത്തിമാരെ നിങ്ങളൊക്കെ,, എന്തിനാ പഠിക്കുന്നത്? തൊട്ടടുത്തല്ലെ വാളായർ? കുഞ്ഞി കുഞ്ഞി സാധനങ്ങൾ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ? അവസാന ചോദ്യം യൂണിയൻ ഭരിക്കുന്ന SFIക്കാരോട് ആണ്,, നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന്, തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയൻ ആപ്പീസിലൊ ചെന്ന് ചോദിക്ക്,, എന്നിട്ട് അവർ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കിൽ ഇമ്പോസിഷൻ എഴുതി പഠിക്ക്, വിധിയുണ്ടെങ്കിൽ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും,,,,, വേറെ ഒന്നും ഒന്നും ഇതിൽ പറയാനില്ല,,
Post Your Comments