ലാല്‍ജോസ് ആദ്യമായി സംവിധനം ചെയ്ത ചിത്രമാണ് ഒരു മറവത്തൂര്‍ കനവ് . സിനിമാസംവിധാനം തുടങ്ങുന്നതിന് മുന്‍പ് ലാല്‍ജോസിന് സംവിധാനകാര്യത്തില്‍ ഒരല്പം കടുംപിടുത്തം ഉണ്ടായിരുന്നു. ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ കിട്ടിയാല്‍ മാത്രമേ താന്‍ ആദ്യ സിനിമ സംവിധാനം ചെയുള്ളു എന്നായിരുന്നു ലാല്‍ ജോസിന്റെ നിലപാട്. അങ്ങനെ ഒരു പ്രോജക്റ്റ് തന്റെ മുന്നില്‍ വന്നപ്പോള്‍ ശ്രീനിവാസന് എഴുതാമെങ്കില് താന്‍ സിനിമ ചെയ്യാമെന്ന് ലാല്‍ജോസ് പറഞ്ഞു.
അങ്ങനെയാണ് ശ്രീനിവാസന്റെ രചനയില്‍ ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് സംഭവിക്കുന്നത്. ജയറാമിനെ നായകനാക്കി ചെയ്യനായിരുന്നു ലാല്‍ ജോസ് ആദ്യം തീരുമാനിച്ചിരുന്നത്. നായികയായി ശോഭനയും. എന്നാല്‍ ജയറാമിനോട് കഥ പറയാന്‍ ആരഭിച്ചപ്പോള്‍ തന്നെ ഈ പ്രോജക്റ്റ് കാസ്റ്റിംഗില്‍ നടൻ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു ലാല്‍ ജോസ്.
ജയറാമിന് മുന്നില്‍ കഥ പറയാനിരുന്ന ലാല്‍ ജോസിനോട് ജയറാം പറഞ്ഞത്, നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല. ശ്രീനിവാസന് എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച ജയറാമിന്റെ അഭിപ്രായത്തെ ലാല്‍ ജോസ് മറ്റൊരു രീതിയിലാണ് എടുത്തത്. തുടർന്ന് ആ പ്രോജക്റ്റിൽ നിന്നും ജയറാമിന് ഉപേക്ഷിക്കാന്‍ കാരണമായി. ഒരു സംവിധായകനില്‍ വിശ്വാസമില്ലാതെ തിരക്കഥാകൃത്തിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഈ പ്രോജക്റ്റ് മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു ലാല്‍ ജോസിന്റെ നിലപാട്.
Post Your Comments