ആകാശഗംഗ പുതിയ തലമുറയിലെ പ്രേക്ഷകരെയും ആകര്‍ഷിക്കുക്കുമെന്ന് സംവിധായകന്‍ വിനയന്‍. പുതിയ രീതിയില്‍ പ്രേതത്തെ ക്രീയേറ്റ് ചെയ്യാന്‍ സാധിക്കുകയില്ലെന്നും പഴമയുടെ പൊളിച്ചെഴുത്തില്‍ പറയുന്ന സിനിമയല്ല ആകാശഗംഗയുടെ രണ്ടാം ഭാഗമെന്നും വിനയന്‍ പറയുന്നു. ഇന്നത്തെ സാങ്കേതികത ഉപയോഗിച്ച് ഭീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ഹൊറര്‍ സിനിമാ തന്നെയായിരിക്കും ആകാശഗംഗ 2വെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു. ലൂസിഫറില്‍ നിങ്ങള്‍ കണ്ടതും ഷാജി കൈലാസ് സിനിമകളില്‍ കണ്ടത് പോലെയുള്ള ആവര്‍ത്തനം തന്നെയാണെന്നും പക്ഷെ പൃഥ്വിരാ ജിന്റെ അവതരണം കൊണ്ട് അത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും അത് പോലെ തന്നെ പ്രേക്ഷകര്‍ക്ക് എന്റര്‍ടെയ്ന്‍ ചെയ്യാനുള്ള സിനിമയായിരിക്കും ആകാശഗംഗ എന്നും വിനയന്‍ പറയുന്നു.
പുതിയ തലമുറ ഇങ്ങനെയും ചില പ്രേത കഥകള്‍ ഇവിടെ ഉണ്ടെന്നു അറിയുന്നത് നല്ലതാണ്. അവര്‍ക്ക് വേണ്ടി പുതിയതായി ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ല. ലൂസിഫര്‍ എന്ന സിനിമയില്‍ മുന്‍ ഷാജി കൈലാസ് സിനികളില്‍ കണ്ടത് പോലെയുള്ള ആവര്‍ത്തനമല്ലേ നിങ്ങള്‍ കണ്ടത് എന്നിട്ട് അത് എല്ലാര്‍ക്കും ഇഷ്ടമായില്ല. പൃഥ്വിരാജ് അത് അവതരിപ്പിച്ച രീതി കൊണ്ടാണ് അത് ഹിറ്റായത്. ആകാശഗംഗയും പൂര്‍ണ്ണമായും നിങ്ങളെ ഇഷ്ടപ്പെടുത്തുന്ന സിനിമയായിരിക്കും. ഹൊറര്‍ ആന്‍ഡ് ഹ്യൂമര്‍ ട്രീറ്റ്മെന്റിലാണ് ചിത്രം പറഞ്ഞിരിക്കുന്നത്.
Post Your Comments