കരിയറിന്റെ ആദ്യകാലത്തെ നിർമ്മാതാക്കളുടെ വീട്ടിലേക്ക് തനിക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തി നടൻ വിജയ് ദേവരകൊണ്ട. കാറിൽ വരാത്തതിനാൽ സെക്യൂരിറ്റി വന്ന് തടയുകയും പറഞ്ഞ് വിടുകയും ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്.
ദേവരകൊണ്ട ആദ്യമായി നിർമിക്കുന്ന ‘മീ കു മാത്രമേ ചെപ്ത’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തലുകൾ. കാർ ഇല്ലാത്തതിനാൽ നിർമ്മാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ വീട്ടിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ലെന്നും പിന്നീട് ആൾട്ടോയിൽ എത്തിയപ്പോഴും സെക്യൂരിറ്റി തടഞ്ഞ് നിർത്തി കാരണം അന്വേഷിക്കുകയും ചെയ്തതെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
അന്ന് താൻ സംസാരിക്കാൻ പോലും ഭയപ്പെട്ടിരുന്ന നിർമ്മാതാക്കൾ, അതും സുരേഷ് ദഗ്ഗുബാട്ടിയെ പോലുള്ള വലിയ നിർമാതാക്കൾ ഇന്ന് തന്നെ വച്ച് സിനിമ എടുക്കാൻ ഉദ്ദേശിക്കുന്നത് ശരിക്കും സ്വപ്നസാക്ഷാൽക്കാരമാണെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
Post Your Comments