CinemaGeneralKollywoodLatest NewsNEWS

‘ആ പേര് വിളിക്കുന്നതിന് മുൻപ് വിജയ് സര്‍ തന്നോട് ക്ഷമ ചോദിച്ചിരുന്നു’ ; ഇളയ ദളപതിയെക്കുറിച്ച് –  ഇന്ദ്രജ ശങ്കര്‍

സിനിമ കണ്ടവരുടെ മനസില്‍ തങ്ങിനിന്ന ഒരു കഥാപാത്രമായിരുന്നു പാണ്ടിയ

അറ്റ്‌ലീ – വിജയ് കൂട്ടുകെട്ടിലിറങ്ങിയ ബിഗില്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍
വിജയ കൊടി പാറിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്.  ചിത്രത്തിൽ ഇരട്ടവേഷത്തിലാണ്  വിജയ് എത്തുന്നത്. വനിതാ ഫുട്‌ബോള്‍ കോച്ചായും ചിത്രത്തിലെത്തിയ നടനൊപ്പം തന്നെ മറ്റു താരങ്ങളും തിളങ്ങിയിരുന്നു.

എന്നാൽ സിനിമ കണ്ടവരുടെ മനസില്‍ തങ്ങിനിന്ന ഒരു കഥാപാത്രമായിരുന്നു പാണ്ടിയമ്മ. തമിഴിലെ ഹാസ്യ താരം റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജയാണ് ഈ കഥാപാത്രമായി എത്തിയത്. സിനിമയിലെ ഒരു സീനില്‍ ദളപതിയുടെ കഥാപാത്രം പാണ്ടിയമ്മയെ ഗുണ്ടമ്മ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട്. ഇത് തിയ്യേറ്ററുകളില്‍ പ്രേക്ഷകർക്കിടയിൽ ഒന്നടങ്കം ചിരിയുണര്‍ത്തിയ ഒരും രംഗം കൂടിയായിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമയിലെ ഈ രംഗത്തെക്കുറിച്ചും വിജയ്‌യെക്കുറിച്ചും ഇന്ദ്രജ ശങ്കര്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗുണ്ടമ്മ എന്ന് വിളിക്കുന്നതിന് മുന്‍പ് വിജയ് സര്‍ തന്നോട് ക്ഷമ ചോദിച്ചിരുന്നു എന്നാണ് നടി പറഞ്ഞത്. അങ്ങനെ വിളിച്ചാല്‍ തനിക്ക് വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിന് ശേഷമാണ് അദ്ദേഹം ആ പേര് വിളിച്ചതെന്നും ഇന്ദ്രജ വെളിപ്പെടുത്തി.

നേരത്തെ ആ പേര് ആരെങ്കിലും വിളിക്കുമ്പോള്‍ തനിക്ക് ദേഷ്യം വരുമായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ വിളിക്കുമ്പോള്‍ സന്തോഷമാണെന്നും നടി വെളിപ്പെടുത്തി. ബിഗില്‍ കണ്ട് എല്ലാവരും നല്ലത് പറഞ്ഞെന്നും തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോള്‍ ആണ് എറെ സന്തോഷമെന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button