മലയാള ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയനായ സഹസംവിധയകാൻ ഐ. ശശി (63) അന്തരിച്ചു. പന്തളം തെക്കേക്കര സ്വദേശിയായ ഇദ്ദേഹം ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഒരു സീരിയലില്‍ സഹകരിക്കുന്നതിന്റയെ ഭാഗമായി തലസ്ഥാനത്ത് എത്തിയ ശേഷം അസുഖം മൂൂര്ച്ഛിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ സഹസംവിധായകനായി ഇദ്ദേഹം പ്രവർത്തത്തിച്ചിരുന്നു. ജോണ്‍ എബ്രഹാമിനൊപ്പം ആയിരുന്നു ഐ. ശശിയുടെ തുടക്കം. പി.എന്‍. മേനോന്, ക്രോസ് ബല്‍റ്റ് മണി, കെ.ജി. ജോര്‍ജ് തുടങ്ങിയവരോടൊപ്പം സഹകരിച്ച് കെ.മധുവിന്റെ സന്തത സഹചാരിയായി മാറി. മകന് സൂരജിന്റെ തിരക്കഥയില്‍ ‘തുടക്കം ‘ എന്ന സിനിമയും ഇദ്ദേഹം ചെയ്തു.
Post Your Comments