നടന് ജയറാമിന്റെ മകള്‍ മാളവികയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ സദാചാര ആക്രമണം. അമ്മ പാര്‍വതിക്കൊപ്പമുള്ള ചിത്രം മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് സദാചാര കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരപുത്രിയുടെ വേഷമാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
സാരി ഉടുത്തുകൊണ്ടാണ് പാര്‍വതി ചിത്രത്തിലുള്ളത്. മളവിക ധരിച്ചിരിക്കുന്നത് മുട്ടിനു മുകളില്‍ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവര്‍ കോട്ടുമാണ്. മാളവികയുടെ തുട കാണാമെന്നതാണ് കമന്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്നം. അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലര്‍ പറയുന്നുണ്ട്.
എന്നാല്‍, സദാചാര കമന്റുകള്‍ക്ക് മറുപടിയുമായും ചിലര്‍ എത്തുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവര്‍ പറയുന്നത്. ഒരു വര്‍ഷം പഴക്കമുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. തന്റയെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് മാളവിക ഈ ചിത്രം പങ്കുവച്ചത്.
Post Your Comments