ഞങ്ങളുടെയൊക്കെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് വലിയ വലിയ ഇതിഹാസ നടന്മാര്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതെന്നു നടന് ജയറാം. ശങ്കരാടി. കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന് ,തിലകന് തുടങ്ങിയ അത്ഭുത പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചതിന്റെ ത്രില്‍ ഇന്നും പോയിട്ടില്ലെന്നും ജയറാം പറയുന്നു.
ജയറാമിന്റെ വാക്കുകള്‍
അവര്‍ക്കൊപ്പമുള്ള അഭിനയം ഒരു അരങ്ങായിരുന്നു, ശങ്കരാടി സാറൊക്കെ എന്തൊരു പ്രതിഭയായിരുന്നു വാക്കുകളില്ല. ഒടുവില്‍ ചേട്ടനും തിലകന് ചേട്ടനുമൊക്കെ എനിക്കൊപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തവരാണ്, ഞങ്ങളുടെ കാലഘട്ടത്തിലെ നായകന്മാര്ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണത്. എന്റെ മകന് കണ്ണന് എപ്പോഴും എന്നോട് പറയും അപ്പാ അപ്പയുടെയൊക്കെ എന്തൊരു ഭാഗ്യമാണ്, ഈ ലെജന്‍സിനൊപ്പം എനിക്ക് ഒരിക്കലും വര്‍ക്ക് ചെയ്യാന്‍ കഴിയില്ലല്ലോ.ശങ്കരാടി സാറിനെയൊക്കെ പോലെ ഒരു അമ്മാവനെ എനിക്ക് ഇനി ലഭിക്കില്ലല്ലോ എന്നാണു അവന്റെ പരാതി. ഇവര്‍ക്കൊപ്പമൊന്നും അഭിനയിച്ച് ഇതുവരെയും മതിയായിട്ടില്ല. ആ ത്രില്‍ എന്നിലെ നടനില്‍ ഇന്നുമുണ്ട്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കുന്നു.ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിന്ന്.
Post Your Comments