ബാഹുബലി എന്ന സിനിമയിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് റാണ. തന്റെ പുതിയ ചിത്രം 1945 നെതിരേ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഇത് അപൂര്‍ണമായ സിനിമയാണെന്നും തന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സിനിമയ്ക്കെതിരേയുള്ള റാണയുടെ ട്വീറ്റ്.
“ഇത് അപൂര്‍ണമായ സിനിമയാണ്.ചിത്രം പൂര്‍ത്തിയാകാത്തതിന്റെ പേരിലും പ്രതിഫലം നല്‍കാത്തതിന്റെ പേരിലും ഇതിന്റെ നിര്‍മാതാവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവരെ കണ്ടിട്ട് പേലുമില്ല.
കൂടുതല്‍ ആളുകളെ വഞ്ചിച്ച് മാര്‍ക്കറ്റില്‍ പൈസ ഉണ്ടാക്കാനുള്ള നിര്‍മാതാവിന്റെ ആശയമാണിത്..ഇതിനെ പ്രോത്സാഹിപ്പിക്കരുത്.” റാണ ട്വിറ്ററില്‍ കുറിച്ചു
Post Your Comments