സ്ഫടികം എന്ന ചിത്രമാണ് ജോര്‍ജ്ജ് എന്ന സിനിമാ നടനെ സ്ഫടികം ജോര്‍ജ്ജാക്കി മാറ്റിയത്. വിനയന്‍ സംവിധാനം ചെയ്ത ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സ്ഫടികം ജോര്‍ജ്ജ് അന്നത്തെ കാലത്ത് ഒരുലക്ഷം രൂപ ശമ്പളമായി ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് സിനിമയ്ക്കൊപ്പം കൂടിയത്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികമാണ് ജോര്‍ജ്ജിന് മലയാള സിനിമയില്‍ വലിയ ബ്രേക്ക് സമ്മാനിച്ചത്. എസ്ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രത്തെയാണ് സ്ഫടികം ജോര്‍ജ്ജ് ചിത്രത്തില്‍ അവതരിപ്പിച്ചത്.
സ്ഫടികം ജോര്‍ജ്ജിനെക്കുറിച്ച് വിനയന്‍
എന്റെ തുടക്കകാലത്തെ ചിത്രമായ ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന ചിത്രത്തിലൂടെയാണ് സ്ഫടികം ജോര്‍ജ്ജ് സിനിമയിലെത്തുന്നത്. എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നു. സ്ഫടികം ജോര്‍ജ്ജിന്റെ ആകാരം സിനിമയുടെ വില്ലന്‍ വേഷങ്ങള്‍ക്ക് പറ്റിയതാണെന്നും ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ഒരു അവസരം നല്‍കാമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന ചിത്രത്തിലേക്ക് സ്ഫടികം ജോര്‍ജ്ജ് എത്തുന്നത്. ഒരു ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന ഓയില്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സ്ഫടികം ജോര്‍ജ്ജ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ഞാന്‍ സ്ഫടികം ജോര്‍ജ്ജിനെ ലോഹിയേട്ടന് പരിചയപ്പെടുത്തി കൊടുത്തു. അങ്ങനെ ‘ചെങ്കോല്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
Post Your Comments