ബിഹാറില്‍ പ്രളയം ബാധിച്ച 25 കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നൽകി ബോളിവുഡ് താരം അക്ഷയ് കുമാര്‍. 25 കുടുംബങ്ങളുടെ പുരധിവാസത്തിനായി നാല് ലക്ഷം രൂപയാണ് താരം നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ദുരന്തങ്ങളാണ് നമ്മള് ഒന്നുമല്ലെന്നും നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മനസിലാക്കി തരുന്നതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
നേരത്തെ ആസാമിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രളയ ദുരിതത്തില്പ്പെട്ടവര്ക്കും താരം സഹായങ്ങള്‍ നല്‍കിയിരുന്നു. താരത്തിന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തികള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘
Post Your Comments