ഇളയ ദളപതി വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി. പൊലീസ് കണ്ട്രോള് റൂമിലാണ് ശനിയാഴ്ച രാത്രി അജ്ഞാത നമ്പറില്‍ നിന്നും കോള്‍ വന്നത്. അല്പ നിമിഷത്തിനകം ബോംബ് പൊട്ടുമെന്ന സന്ദേശമാണ് അജ്ഞാതന്‍ നല്‍കിയത്.
ഇതോടെ ചെന്നൈ സാലിഗ്രാമത്തിലുള്ള വിജയ്യുടെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. പനൈയൂരിലെ വിജയ്യുടെ വീടിനും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ചെയ്തയാളെ പൊലീസ് പിടികൂടി. സൈബര്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചെന്നൈയില്‍ താമസമാക്കിയ യുവാവാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ യുവാവിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു.
Post Your Comments