CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാല്‍ പുലിയെ പിടിക്കുന്നത് മലയാളികൾ വെളുപ്പിനെ പോയി കാണും, വഴിയിലൂടെ പോകുന്നവർ പോലും സിനിമ എടുക്കുകയാണ് ഇപ്പോൾ വിമര്‍ശനവുമായി – അടൂർ ഗോപലകൃഷ്ണൻ

ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങൾ മലയാളസിനിമയിൽ നടക്കുന്നത്

മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം വളരെയധികം താഴ്ന്നുപോയെന്ന് പ്രമുഖ സിനിമ സംവിധയകാൻ അടൂർ ഗോപലകൃഷ്ണൻ. മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന ചിത്രം ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയറ്ററിൽ പോയി കാണുന്നവരായായി മാറിയിരിക്കുകയാണ്  മലയാളി സിനിമ പ്രേക്ഷകരെന്ന് പറയുകയാണ് അടൂർ ഗോപലകൃഷ്ണൻ. ഇക്കൂട്ടത്തിൽ ബിഎയും എംഎയുമൊക്കെ നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരുമൊക്കയുമുണ്ട്.

സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങൾ മലയാളസിനിമയിൽ നടക്കുന്നത്. ഡിജിറ്റൽ ടെക്നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവർ പോലും സിനിമ എടുക്കുകയാണ്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകൾ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാൻ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാൻ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികൾക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കിൽ ആർട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്.

സ്കൂളിലെ കുട്ടികൾ ഇപ്പോൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ്. കുട്ടികളുടെ താൽപര്യമല്ല അധ്യാപകരുടെ നിർബന്ധ ബുദ്ധിയാണ്. ഇതു കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യും. ഈ പ്രായത്തിൽ കൂട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണു വേണ്ടതെന്നും അടൂർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button