ജയഭാരതി എന്ന അഭിനേത്രി മലയാള സിനിമയില്‍ അടയാളപ്പെടുന്നത് ആദ്യത്തെ റിയലസ്റ്റിക്ക് നായികയെന്ന നിലയിലാണ്. ഷീല, ശാരദ തുടങ്ങിയ താരങ്ങളേക്കാള്‍ ജനപ്രീതി നേടിയെടുത്ത ജയഭാരതി ഒരുകാലത്തെ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. കൃത്രിമ ഭാവങ്ങള്‍ക്കപ്പുറം അഭിനയത്തിലെ സ്വാഭാവികത ബാലന്‍സിംഗ് ചെയ്ത ജയഭാരതിക്ക് സിനിമ എന്നും അടങ്ങാത്ത ഒരു ആഗ്രഹമായിരുന്നു. തന്റെ ശരീരത്തിന് അനുസരിച്ച് റോളുകള്‍ തഴയാനും, സ്വീകരിക്കാനും ജയഭാരതി ഒരിക്കലും തയ്യാറായിരുന്നില്ല. ആ കഥാപാത്രത്തിന് വേണ്ടി, അതിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏത് അറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ‘അലാവുദീനും അത്ഭുത വിളക്കും’ എന്ന ചിത്രത്തിലെ ജയഭാരതിയുടെ നായിക വേഷം!.
സൂപ്പര്‍ താരം കമല്‍ഹാസന്റെ നായികയായിട്ടായിരുന്നു ജയഭാരതി ചിത്രത്തില്‍ അഭിനയിച്ചത്. മെലിഞ്ഞ ശരീര പ്രകൃതിയുള്ള നായകനൊപ്പം തടിച്ച ശരീര പ്രകൃതിയുള്ള നായികയ്ക്ക് എങ്ങനെ അഭിനയിക്കാനാകുമെന്ന്? പലരും ചോദിച്ചപ്പോള്‍ ജയഭാരതി ആ റിസ്ക് സ്വയം ഏറ്റെടുക്കുകയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്ക് ഡേറ്റ് നല്കിയ ശേഷം കമല്‍ഹാസനോളം മെലിയാനായി ജയഭാരതി നിരാഹാരത്തിലേക്ക് വഴിമാറി. ജയഭാരതിയുടെ മാറ്റം മലയാള സിനിമയ്ക്ക് ഒരു അത്ഭുതമായിരുന്നു. കമല്‍ഹാസനൊപ്പം നായിക വേഷം അഭിനയിച്ചു കൊണ്ട് ആ വര്‍ഷത്തെ ഹിറ്റ് സിനിമയുടെ നായിക എന്ന നിലയിലാണ് ജയഭാരതി കൈയ്യടി നേടിയത്.
Post Your Comments