തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്റയെ മരണവാര്‍ത്ത അറിഞ്ഞാണ് ഇന്ന് ലോകം ഉണര്നന്നത്. എല്ലാ പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് ആ കുഞ്ഞ് ലേകത്തോട് പറഞ്ഞത്. നാല് ദിവസമാണ് കുഞ്ഞ് കുഴല്‍ക്കിണറില്‍ ജീവനോടെ കുരുങ്ങി കിടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നെങ്കിലും കുഞ്ഞിന്റെ അടുത്തേക്ക് എത്തിച്ചേരാന്‍ അവർക്ക് സാധിച്ചിരുന്നില്ല. കുഞ്ഞ് വീണ കിണറിന്റെ അടുത്ത് തന്നെ മറ്റൊരു കുഴി തീര്‍ത്താണ് പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഇടയ്ക്ക് കണ്ട പാറക്കെട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ട്ടിച്ചത്. ഇപ്പോഴിതാ തമിഴ് നാട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സിനിമ താരം നയന്‍താര. സുജത്തിനെ രക്ഷിക്കാന്‍ കഴിയാത്തതില്‍ അങ്ങേയറ്റം നിരാശ തോന്നുന്നു എന്നും തമിഴ് നാട് സര്‍ക്കാര്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് താരം ഈ കാര്യം പറയുന്നത്.
പോസ്റ്റിന്റയെ പൂർണരൂപം……………….
ഞെട്ടല്‍, വെറുപ്പ്, ദേഷ്യം, തകര്‍ച്ച കുഞ്ഞ് സുജിത്തിനെ രക്ഷിക്കാന്‍ കഴിയാത്തതില്‍ വളരെ നിരാശ തോന്നുന്നു. നമ്മുക്കെല്ലാവര്‍ക്കും നാണക്കേടാണ്. ക്ഷമിക്കണം എന്റെ കുഞ്ഞേ. നീ ഇപ്പോള്‍ തീര്‍ച്ചയായും നല്ലൊരു സ്ഥലത്താണ്. ഇനിയൊരു മരണവാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കരുതേ. തമിഴ്നാട് ഗവണ്മെന്റ് കുറച്ച് കൂടി ഉത്തരവാദിത്തതോടെ പ്രാവര്ത്തിക്കൂ. ഇത് എല്ലാവര്‍ക്കുമുള്ള ഒരു പാഠമായിരിക്കട്ടെ. എല്ലാ കുഴല്‍ക്കിണറുകളും അടയ്ക്കുക. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ആദരാഞ്ജലികള്‍
Post Your Comments